നിജ്ജാറിന്റെ കൊലപാതകം; കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്ക് മുന്നില്‍ ഖലിസ്ഥാന്‍ പ്രതിഷേധം
Tuesday, September 26, 2023 3:39 PM IST
ഒട്ടാവ: ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യ- കാനഡ തര്‍ക്കം തുടരുന്നതിനിടെ കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി ഖലിസ്ഥാന്‍ വാദികള്‍. ഇന്ത്യയുടെ ദേശീയ പതാക കത്തിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കട്ടൗട്ടുകള്‍ക്ക് നേരേ ചെരുപ്പെറിഞ്ഞുമായിരുന്നു പ്രതിഷേധം.
നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് ഇവര്‍ പ്രതിഷേധിച്ചത്. സംഭവത്തിന് പിന്നാലെ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ കൂട്ടി.
അതേസമയം ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള ബന്ധം വഷളാകുന്നതിനിടെയും ഡല്‍ഹിയില്‍ നടക്കുന്ന ആര്‍മി ചീഫുമാരുടെ യോഗത്തില്‍ കാനഡയും പങ്കെടുക്കുന്നുണ്ട്. സൈനിക സഹകരണത്തെ നയതന്ത്ര പ്രതിസന്ധി ബാധിക്കില്ലെന്ന് കാനഡ ഡെപ്യൂട്ടി ആര്‍മി ചീഫ് മേജര്‍ ജനറല്‍ പീറ്റര്‍ സ്കോട്ട് പ്രതികരിച്ചു.