സെയിലിംഗില്‍ ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം; നേഹ ഠാക്കൂറിന് വെള്ളി
Tuesday, September 26, 2023 12:54 PM IST
ഹാംഗ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം. പെണ്‍കുട്ടികളുടെ ഡിംഗി സെയിലിംഗില്‍ ഐഎല്‍സിഎ 4 വിഭാഗത്തില്‍ ഇന്ത്യയുടെ നേഹ ഠാക്കൂറിന് വെള്ളി മെഡല്‍ ലഭിച്ചു.
11 മത്സരത്തില്‍ 27 പോയിന്റുമായാണ് നേഹ രണ്ടാം സ്ഥാനത്തെത്തിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. രണ്ട് സ്വര്‍ണവും നാല് വെള്ളിയും ആറുവെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.
അതേസമയം 4 x100 മെഡ്ലെ റിലേയില്‍ ഇന്ത്യയുടെ നീന്തല്‍ ടീം ഫൈനലിന് യോഗ്യത നേടി. ജൂഡോ വനിതാ വിഭാഗത്തില്‍ തൂലിക മന്നും പുരുഷ വിഭാഗത്തില്‍ അവതാര്‍ സിങ്ങും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.