പനവല്ലിയിലെ കടുവയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഇന്നും തുടരും
Tuesday, September 26, 2023 8:54 AM IST
വയനാട്: പനവല്ലിയില്‍ നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടികൂടുന്നതിനുള്ള ശ്രമങ്ങൾ ഇന്നും തുടരും. രാവിലെ പത്തോടെ ദൗത്യസംഘം മൂന്നു സംഘങ്ങളായി തിരിഞ്ഞ് കടുവയ്ക്കായുള്ള തിരച്ചിൽ നടത്തും.
കടുവ രാത്രിയിൽ ഇറങ്ങിയിട്ടുണ്ടെങ്കിൽ കാൽപാടുകൾ പിന്തുടർന്നാകും ആദ്യം സംഘം പരിശോധന നടത്തുക. കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടോ എന്നും സംഘാംഗങ്ങൾ നിരീക്ഷിക്കും. തുടർന്നാകും തിരച്ചിലാനായി പുറപ്പെടുക.
രണ്ടുമാസമായി പനവല്ലിയിൽ കടുവയുടെ ഭീഷണി നിലനിൽക്കുകയാണ്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വനം വകുപ്പ് മൂന്നു കൂടുകള്‍ സ്ഥാപിച്ചിട്ടും കടുവയെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് മയക്കുവെടി വച്ച് പിടികൂടാനുള്ള നടപടി.
നോര്‍ത്ത് വയനാട് ഡിഎഫ്ഒയ്ക്ക് ചുമതല നല്കി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിറക്കുകയായിരുന്നു.