കൊല്ലത്ത് സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരിക്ക്
Tuesday, September 26, 2023 8:50 AM IST
കൊല്ലം: ചടയമംഗലത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 20 പേര്‍ക്ക് പരിക്കേറ്റു.
ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തിങ്കളാഴ്ച അര്‍ധരാത്രി 12നാണ് അപകടം.
തടികയറ്റി വന്ന ലോറി റോഡിന്റെ ഇടത് വശത്തേയ്ക്ക് നീക്കി നിര്‍ത്തുന്നതിനിടെ പിറകേ വന്ന ബസിന്റെ മുന്‍വശം ലോറിയില്‍ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്.