യുക്രെയ്ന്റെ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യ
Tuesday, September 26, 2023 5:54 AM IST
കീവ്: യുക്രെയ്ന്റെ ഡ്രോണുകൾ വെടിവച്ചിട്ടതായി അവകാശപ്പെട്ട് റഷ്യൻ പ്രതിരോധ യൂണിറ്റുകൾ. തെക്കൻ ബെൽഗൊറോഡ് മേഖലയിൽ വച്ച് യുക്രെയ്ന്റെ ഡ്രോണുകൾ നശിപ്പിച്ചതായാണ് റഷ്യയുടെ ബെൽഗൊറോഡ് ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് പറഞ്ഞത്.
ആർക്കും പരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കുർസ്ക് മേഖലയിൽ റഷ്യൻ സൈന്യം രണ്ട് ഡ്രോണുകൾ നശിപ്പിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ ആക്രമണത്തിന്റെ വിശദാംശങ്ങളൊന്നും മന്ത്രാലയം നൽകിയിട്ടില്ല.
ബെൽഗൊറോഡ്, കുർസ്ക് മേഖലകൾ റഷ്യയുടെയും യുക്രെയ്ന്റെയും അതിർത്തിയിലാണുള്ളത്.