കൂത്താട്ടുകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി
Monday, September 25, 2023 10:54 PM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി അയല്‍വാസി. തിരുമാറാടി കാക്കൂര്‍ കോളനിയില്‍ സോണിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ അയല്‍വാസി മഹേഷ് പോലീസിന്റെ പിടിയിലായി. വൈകുന്നേരം സോണി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് സംഭവം.
സോണിയുടെ തലയ്ക്കും നെഞ്ചിലുമെല്ലാം കുത്തേറ്റു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും മഹേഷ് ഓടി രക്ഷപ്പെടുകയായിരുന്നു.
സോണിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിന്നീട് മഹേഷ് പോലീസിന്റെ പിടിയിലായി. ഇരുവരും തമ്മില്‍ കഴിഞ്ഞ ഏതാനും ദിവസമായി വാക്കുതര്‍ക്കമുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്ന് രാവിലെയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പകല്‍ മുഴുവന്‍ കാത്തിരുന്ന മഹേഷ് വൈകുന്നേരം സോണി ജോലി കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു.