കൊല്ലത്ത് വൻ പുകയില വേട്ട; 880 കിലോ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു
Monday, September 25, 2023 7:53 PM IST
കൊല്ലം: കൊല്ലം നഗരസഭാ പരിധിയിലുള്ള പെട്ടമംഗലത്തുനിന്നും പത്ത് ലക്ഷം രൂപയോളം വില വരുന്ന പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ശോഭിത എന്ന വാടക വീട്ടിൽ 40 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 880 കിലോ പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.
കിളികൊല്ലൂർ മുറിയിൽ ഷാജഹാൻ(42) എന്നയാളാണ് ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നത്. തമിഴ്നാട്ടിൽ നിന്നും പച്ചക്കറി വണ്ടികളിലാണ് പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടു വന്നത്.
പുന്തലത്താഴം, അയത്തിൽ, കിളികൊല്ലൂർ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായാണ് ഇവയെത്തിച്ചത്. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.