കാ​സ​ര്‍​ഗോ​ഡ്: ബ​ദി​യ​ഡു​ക്ക പ​ള്ള​ത്ത​ടു​ക്ക​യി​ല്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ്കൂ​ള്‍ ബ​സി​ടി​ച്ച് ബ​ന്ധു​ക്ക​ളാ​യ നാ​ലു സ്ത്രീ​ക​ള​ട​ക്കം അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു.

മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍ മൊ​ഗ​റി​ലെ ഇ​സ്മാ​യി​ല്‍ ക​ട​വ​ത്തി​ന്‍റെ ഭാ​ര്യ ഉ​മ്മാ​ലി​യു​മ്മ (55), മൊ​ഗ​റി​ലെ ഉ​സ്മാ​ന്‍റെ ഭാ​ര്യ ബീ​ഫാ​ത്തി​മ (50), ബെ​ള്ളൂ​രി​ലെ ബി.​എ.​ അ​ബ്ബാ​സി​ന്‍റെ ഭാ​ര്യ ന​ബീ​സ (48), മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍ മൊ​ഗ​റി​ലെ പ​രേ​ത​നാ​യ ഷെ​യ്ഖ് അ​ലി ക​ട​വ​ത്തി​ന്‍റെ ഭാ​ര്യ ബീ​ഫാ​ത്തി​മ (72), ഓ​ട്ടോ​ഡ്രൈ​വ​ര്‍ കു​ഡ്ലു എ​രി​യാ​ലി​ലെ എ.​എ​ച്ച്.​ അ​ബ്ദു​ള്‍ റൗ​ഫ് (64) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​തി​ല്‍ ഉ​മ്മാ​ലി​യു​മ്മ, ബീ​ഫാ​ത്തി​മ, ന​ബീ​സ എ​ന്നി​വ​ര്‍ സ​ഹോ​ദ​രി​മാ​രാ​ണ്. ബീ​ഫാ​ത്തി​മ ഇ​വ​രു​ടെ മാ​തൃ​സ​ഹോ​ദ​രി​യും. അ​ഞ്ചു​ പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​രം 5.30ഓ​ടെ​യാ​ണ് ചെ​ര്‍​ക്ക​ള​അ​ഡ്ക്ക​സ്ഥ​ല സം​സ്ഥാ​ന​പാ​ത​യി​ലെ പ​ള്ള​ത്ത​ടു​ക്ക​യി​ലാ​ണ് അ​പ​ക​ടം. ഇ​വ​രു​ടെ ബ​ന്ധു​വാ​യ ചെ​ങ്ക​ള നെ​ക്രാ​ജെ​യി​ലെ കെ.​എ​ന്‍.​അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ (73) ഇ​ന്ന് മ​രി​ച്ചി​രു​ന്നു. അ​വി​ടെ പോ​യി മ​ട​ങ്ങി​വ​ര​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബ​ദി​യ​ഡു​ക്ക മാ​ന്യ​യി​ലെ ഗ്ലോ​ബ​ല്‍ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ബ​സു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ബ​സി​ന്‍റെ അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തി​ല്‍ ഓ​ട്ടോ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. സ്കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രെ മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ക​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച ന​ട​ക്കും. ‌