തിരുവനനന്തപുരം: സ്വി​ഫ്റ്റ് സ​ർ​വീ​സി​നോ​ട് വി​വേ​ച​നം അ​രു​തെ​ന്നും കെ​എ​സ്ആ​ർ​ടി​സി​യെ ര​ക്ഷി​ക്കാ​നും മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​ണ് സ്വി​ഫ്റ്റ് സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി​യ​തെ​ന്ന് മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ഗ​താ​ഗ​തമ​ന്ത്രി ആ​ന്‍റ​ണി രാ​ജു. കെ​എ​സ്ആ​ര്‍​ടി​സി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍ (സി​ഐ​ടി​യു) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ്വി​ഫ്റ്റി​ന്‍റെ മു​ഴു​വ​ന്‍ ആ​സ്തി​യും 10 വ​ര്‍​ഷം ക​ഴി​യു​മ്പോ​ള്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് മ​ട​ക്കി​ന​ല്‍​ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. അ​തി​നാ​ൽ ത​ന്നെ സ്വി​ഫ്റ്റി​ന്‍റെ വ​ള​ർ​ച്ച ഗു​ണ​ക​ര​മാ​കു​ന്ന​ത് കെ​എ​സ്ആ​ർ​ടി​സി​യ്ക്കാ​ണെ​ന്നും​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മാ​ന്ത​ര സം​വി​ധാ​ന​മാ​യി സ്വി​ഫ്റ്റ് വ​ള​ർ​ന്നു വ​ന്നാ​ൽ മാ​ത്ര​മേ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​വു​ക​യു​ള്ളൂ എ​ന്നും അ​തി​നാ​ൽ സ്വി​ഫ്റ്റി​നെ ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​പോ​ലെ കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു.

ചി​ല ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ലേ​ക്ക് സ്വി​ഫ്റ്റ് ബ​സു​ക​ള്‍ വ​രു​മ്പോ​ള്‍ ചി​റ്റ​മ്മ​ന​യം പു​ല​ര്‍​ത്തു​ന്ന ജീ​വ​ന​ക്കാ​രു​ണ്ട്. അ​ങ്ങ​നെ​യാ​ക​രു​ത്. ര​ണ്ടും ഒ​ര​മ്മ​യു​ടെ മ​ക്ക​ളാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.