സൈബർ അധിക്ഷേപം;"കോട്ടയം കുഞ്ഞച്ചൻ' വീണ്ടും അറസ്റ്റിൽ
Monday, September 25, 2023 5:17 PM IST
തിരുവനന്തപുരം: സിപിഎം നേതാവ് എ.എ. റഹീം എംപിയുടെ പത്നി അമൃത റഹീം ഉൾപ്പെടെയുള്ളവരെ സൈബർ അധിക്ഷേപത്തിന് ഇരയാക്കിയ "കോട്ടയം കുഞ്ഞച്ചൻ' എന്ന ഫേസ്ബുക്ക് ഐഡിയുടെ ഉടമ എബിൻ വീണ്ടും അറസ്റ്റിൽ.
പാലക്കാട് ശ്രീകൃഷ്ണപുരം പോലീസ് ആണ് എബിനെ വീണ്ടും അറസ്റ്റ് ചെയ്തത്. അമൃത റഹീം അടക്കമുള്ളവരെ അധിക്ഷേപിച്ച കേസിൽ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ ആണ് എബിനെ വീണ്ടും അറസ്റ്റ് ചെയ്തത്.
കോൺഗ്രസ് പ്രാദേശിക നേതാവ് ആയ എബിനെതിരെ രണ്ട് ദിവസം മുമ്പാണ് ശ്രീകൃഷ്ണപുരം പോലീസ് മുമ്പാകെ സൈബർ അധിക്ഷേപ കുറ്റത്തിന് പരാതി ലഭിച്ചത്.