കരിപ്പുരില്‍ വന്‍ സ്വര്‍ണവേട്ട; അഞ്ചുപേര്‍ പിടിയില്‍
Monday, September 25, 2023 4:55 PM IST
കോഴിക്കോട്: കരിപ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ചരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. മൂന്ന് കോടിയോളം വില വരുന്ന സ്വര്‍ണമാണ് പിടിച്ചത്.
സംഭവത്തില്‍ അഞ്ചുപേരെ കസ്റ്റംസ് പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീര്‍, മുഹമ്മദ് മിഥിലാജ്, ചേലാര്‍ക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീര്‍, അബ്ദുല്‍ സക്കീര്‍ എന്നിവരാണ് പിടിയിലായത്.
മറ്റൊരു പ്രതിയായ ലിഗേഷിനെ സിഐഎസ്എഫ് പിടികൂടി കസ്റ്റംസിനെ ഏല്‍പ്പിച്ചിരുന്നു.