തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ക​പ്പ​ലെ​ത്താ​ന്‍ വൈ​കു​മെ​ന്ന് തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍. ഒ​ക്ടോ​ബ​ര്‍ 15നാ​കും വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ആ​ദ്യ ക​പ്പ​ലെ​ത്തു​ക​യെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് ക​പ്പ​ല്‍ തു​റ​മു​ഖ​ത്തെ​ത്തു​മെ​ന്നാ​ണ് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും പ്രാ​യോ​ഗി​ക ത​ട​സ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് മാ​റ്റ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഓ​ഗ​സ്റ്റ് 31ന് ​ചൈ​ന​യി​ലെ തീ​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട ഷെ​ന്‍​ഹു​വ-15 എ​ന്ന ക​പ്പ​ല്‍ ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ന്‍ തീ​ര​ത്ത് എ​ത്തി. മ​ണി​ക്കൂ​റി​ല്‍ ഒ​ന്‍​പ​ത് നോ​ട്ടി​ക്ക​ല്‍ മൈ​ലാ​ണ് നി​ല​വി​ല്‍ ക​പ്പ​ലി​ന്‍റെ വേ​ഗം. ഈ ​മാ​സം 29ന് ​ഗു​ജ​റാ​ത്തി​ലെ മും​ദ്ര​യി​ല്‍ എ​ത്തി​യാ​ലും ക്രെ​യി​നു​ക​ള്‍ ഇ​റ​ക്കാ​ന്‍ നാ​ല് ദി​വ​സ​മെ​ടു​ത്തേ​ക്കും. മ​ട​ക്ക​യാ​ത്ര​യ്ക്കും സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് നി​ഗ​മ​നം.

മി​ക്ക​വാ​റും ഒ​ക്ടോ​ബ​ര്‍ 13നോ, 14​നോ ക​പ്പ​ല്‍ വി​ഴി​ഞ്ഞ​ത്തെ​ത്തും. എ​ന്നാ​ല്‍ കൃ​ത്യ​ത​യ്ക്ക് വേ​ണ്ടി​യാ​ണ് 15ന് ​ക​പ്പ​ല്‍ എ​ത്തു​മെ​ന്ന് അ​റി​യി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് പാ​റ​ക്ക​ല്ലു​ക​ള്‍ എ​ത്തു​ന്ന​തി​ലെ ത​ട​സം നീ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ല ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.