വണ്ടിപ്പെരിയാറിൽ കൂട് എത്തി; ഇനി പുലി വന്നാൽ മതി
Monday, September 25, 2023 1:12 PM IST
തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറിലെ ജനവാസമേഖലയിൽ ഭീതി വിതയ്ക്കുന്ന പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു.
മൂങ്കലാർ മേഖലയിലാണ് വനംവകുപ്പ് പുലിക്കെണി സ്ഥാപിച്ചത്. ഈ പ്രദേശത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി വളർത്തുമൃഗങ്ങളെ പുലി കൊന്നിരുന്നു.
പ്രദേശവാസികളുടെ സ്ഥിരം പരാതിയെത്തുടർന്നാണ് പുലിക്കെണിയുമായി അധികൃതർ എത്തിയത്. നേരത്തെ, പുലിയെ നിരീക്ഷിക്കാനായി മേഖലയിൽ കാമറകളും അധികൃതർ സ്ഥാപിച്ചിരുന്നു.