കോ​ഴി​ക്കോ​ട്: ക​രി​പ്പു​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തി​യ അ​ന​ധി​കൃ​ത സ്വ​ർ​ണം മോ​ഷ്ടി​ക്കാ​നെ​ത്തി​യ "പൊ​ട്ടി​ക്ക​ൽ' സം​ഘ​ത്തി​ലെ അം​ഗം പി​ടി​യി​ൽ.

കോഴിക്കോട് സ്വ​ദേ​ശി ആ​സി​ഫ് ആ​ണ് പി​ടി​യി​ലാ​യ​ത്. വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് നി​ന്ന് സി​ഐ​എ​സ്എ​ഫ് ആ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ പി​ന്നീ​ട് പോ​ലീ​സി​ന് കൈ​മാ​റി. സ്വർണം കടത്തിയ വ്യക്തിയും പിടിയിലായതായി അധികൃതർ അറിയിച്ചു.

ഇ​യാ​ൾ​ക്കൊ​പ്പ​മെ​ത്തി​യ നാ​ല് പേ​ർ ക​ട​ന്നു​ക​ള​ഞ്ഞ​താ​യും ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.