ഓർമശക്തിക്കായി എം.വി. ഗോവിന്ദൻ ബ്രഹ്മി കഴിക്കണം: പരിഹസിച്ച് വി. മുരളീധരൻ
Saturday, September 23, 2023 6:54 PM IST
കോഴിക്കോട്: ഓർമശക്തി നിലനിർത്താൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ബ്രഹ്മി കഴിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഗോവിന്ദൻ ഒരിക്കൽ പറയുന്നത് പിന്നീട് ഓർമിക്കാറില്ല. ഓർമശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കാൻ ബ്രഹ്മി നല്ല ഔഷധമാണെന്നും മുരളീധരൻ പറഞ്ഞു.
കേരള പോലീസ് ചെയ്യുന്നതാണ് ഇഡി ചെയ്യുക എന്നാണ് ഗോവിന്ദൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. കാമറക്ക് മുമ്പിലാണ് ഇഡിയുടെ ചോദ്യം ചെയ്യൽ.
ഇഡിയുടെ ഓഫീസിൽ ഒരാൾ പ്രവേശിക്കുന്നതു മുതൽ പുറത്തിറങ്ങുന്നത് വരെയുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ ഉണ്ടെന്നിരിക്കെ ഇതെല്ലാം പറഞ്ഞ് കേരള ജനതയെ എത്രകാലം കബളിപ്പിക്കാൻ സാധിക്കുമെന്നും മുരളീധരൻ ചോദിച്ചു.