ഗുജറാത്തിൽ ഹംസഫർ എക്സ്പ്രസിൽ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ
Saturday, September 23, 2023 5:50 PM IST
അഹമ്മദാബാദ്: ഗുജറാത്തിൽ ഹംസഫർ എക്സ്പ്രസിൽ തീപിടിത്തം. ശ്രീ ഗംഗനഗർ ഹംസഫർ എക്സ്പ്രസിന്റെ ജനറേറ്റർ കോച്ചിനാണ് തീപിടിച്ചത്. വൽസാദ് റെയിൽവേ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു തീപിടിത്തം. ഉടൻ തന്നെ ട്രെയിൻ നിർത്തി മുഴുവൻ യാത്രക്കാരേയും പുറത്തിറക്കി.
തിരുച്ചറപ്പള്ളി-ശ്രീഗംഗനഗർ ഹംസഫർ എക്സ്പ്രസിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് തീപിടിത്തമുണ്ടായത്. സൂറത്തിലേക്കുള്ള യാത്രക്കിടെ വൽസാദ് സ്റ്റേഷൻ വിട്ടയുടനെയായിരുന്നു തീപിടിത്തം. ജനറേറ്റർ കോച്ചിലാണ് തീപിടിത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി എസ്പി കരൺരാജ് വഗേല പറഞ്ഞു. ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.