മണിപ്പുരിൽ ഇന്റർനെറ്റ് പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി
Saturday, September 23, 2023 12:52 PM IST
ഇംഫാൽ: വിവിധ വിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുന്ന മണിപ്പുരിൽ അഞ്ച് മാസത്തിന് ശേഷം ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.
ശനിയാഴ്ച വൈകിട്ടോടെ സംസ്ഥാനത്ത് ഇന്റർനെറ്റ് ബന്ധം പൂർണമായി പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് അറിയിച്ചു.
കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മേയ് മൂന്നിനാണ് സംസ്ഥാനത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചത്. അഞ്ച് ദിവസത്തേക്ക് ഏർപ്പെടുത്തിയ നിരോധനം, പലഘട്ടങ്ങളായി നീട്ടിവച്ച് അഞ്ച് മാസത്തോളം മുന്നോട്ട് പോവുകയായിരുന്നു.
ജൂലൈ 25-ന് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചെങ്കിലും മൊബൈൽ ഫോണുകളിൽ നിന്ന് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരുകയായിരുന്നു.