മണിപ്പുരില്‍ ആയുധം കൈവശംവച്ച കേസില്‍ ജാമ്യംകിട്ടിയ ആള് വീണ്ടും അറസ്റ്റില്‍
Saturday, September 23, 2023 12:03 PM IST
ഇംഫാല്‍: മണിപ്പുരില്‍ ആയുധങ്ങളുമായി പിടിയിലായ കേസില്‍ ജാമ്യം കിട്ടിയ ആള് വീണ്ടും അറസ്റ്റില്‍. ആനന്ദ് സിംഗിനെ ആണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസമാണ് അത്യാധുനിക ആയുധങ്ങളുമായി അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തി വിഭാഗം വന്‍ പ്രതിഷേധം നടത്തിയിരുന്നു. പലയിടത്തും പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.
വെള്ളിയാഴ്ച ഇംഫാലിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെ സംഘത്തിലുണ്ടായിരുന്ന ആനന്ദ് സിംഗിനെ എന്‍ഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിരോധിത സംഘടനയായ പിഎല്‍എയുടെ നേതാവാണെന്ന് കണ്ടെത്തിയതുകൊണ്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ അറിയിച്ചു. മണിപ്പുരിനെ മറ്റൊരു രാജ്യമായി പ്രഖ്യാപിക്കണമെന്ന് നിലപാടുള്ള സംഘടനയാണ് പിഎല്‍എ.
ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനായി ഡല്‍ഹിയില്‍ എത്തിച്ചതായി എന്‍ഐഎ വ്യക്തമാക്കി.