പാറശാലയില്‍ രണ്ടിടങ്ങളിൽ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി; ഒമ്പതാം ക്ലാസുകാരന്റെ കൈ ഒടിഞ്ഞു
Saturday, September 23, 2023 3:39 AM IST
പാറശാല: വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പാറശാല ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരന്റെ കൈ സഹപാഠികള്‍ തല്ലിയൊടിച്ചു.
പതിനാല വയസുകാരനായ കൃഷ്ണകുമാറിനാണ് പരിക്കേറ്റത്. ഇരുവിഭാഗങ്ങളായി വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തില്‍ പ്രശ്നം പരിഹരിക്കാനെത്തിയ മകന്റെ കൈ വിദ്യാര്‍ഥികള്‍ തല്ലിയൊടിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി.
അതേസമയം, പെണ്‍കുട്ടിയുടെ പേര് പറഞ്ഞ് കാരോടു സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേര്‍ന്നാക്രമിച്ചു. സമാനവിഷയത്തിന്റെ പോരിൽ മുന്‍പും വിദ്യാര്‍ഥികള്‍ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ലഹരി ഉപയോഗിച്ച ശേഷമെന്നിവർ തമ്മിലടിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാരോട്ട് ബൈപാസിന്റെ പാലത്തിനു സപീപം വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേര്ന്നാക്രമിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.