രണ്ടാം വന്ദേഭാരത് ടൈം ടേബിളായി
Friday, September 22, 2023 10:19 PM IST
കൊല്ലം: കേരളത്തിന് അനുവദിച്ച ആലപ്പുഴ വഴിയുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടൈം ടേബിളിന് റെയിൽവേ ബോർഡ് അനുമതി നൽകി.
യാത്രക്കാർക്കായുള്ള ആദ്യ സർവീസ് 26ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും. കാസർഗോഡ് നിന്നുള്ള സർവീസ് 27നും തുടങ്ങും.
20632 നമ്പർ തിരുവനന്തപുരം കാസർഗോഡ് വന്ദേ ഭാരത് വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. മറ്റ് സ്റ്റേഷനുകളിലെ സമയ വിവരം: കൊല്ലം(4.53 - 4.55), ആലപ്പുഴ (5.55 - 5.57), എറണാകുളം (6.35 - 6.38), തൃശൂർ (7.40 - 7.42), ഷൊർണൂർ (8.15 - 8.17), തിരൂർ (8.52 - 8.54), കോഴിക്കോട് (9.23 - 9.25), കണ്ണൂർ (10.24 - 10.26), കാസർഗോഡ് (11.58). ഈ റൂട്ടിൽ തിങ്കളാഴ്ച സർവീസ് ഇല്ല.
20631 കാസർഗോഡ് തിരുവനന്തപുരം വന്ദേഭാരത് രാവിലെ ഏഴിന് കാസർഗോഡ് നിന്ന് പുറപ്പെടും. കണ്ണൂർ (7.55 - 7.57), കോഴിക്കോട് (8.57 - 8.59), തിരൂർ (9.22 - 9.24), ഷൊർണൂർ (9.58 - 10.00), തൃശൂർ (10.38 - 10.40), എറണാകുളം (11.45 - 11.48), ആലപ്പുഴ (12.32 - 12.34), കൊല്ലം (1.40 - 1.42), തിരുവനന്തപുരം (3.05) എന്നിങ്ങനെയാണ് സമയക്രമം. ഈ റൂട്ടിൽ ചൊവ്വ സർവീസ് ഉണ്ടായിരിക്കില്ല.
കാസർഗോഡ് 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ട്രെയിൻ സ്പെഷൽ സർവീസ് ആയിരിക്കും.