താൽക്കാലിക വാച്ചർമാരുടെ പണം തട്ടിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ
Friday, September 22, 2023 10:21 AM IST
പാലക്കാട്: പോത്തുണ്ടിയിൽ വനംവകുപ്പ് താൽക്കാലിക വാച്ചർമാരുടെ അക്കൗണ്ടിൽ നിന്ന് എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. പോത്തുണ്ടി സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രേംനാഥിനെതിരയൊണ് നടപടി.
ആദിവാസി വിഭാഗത്തിൽപ്പെട്ട രമേഷ്, മുരുകൻ എന്നിവരുടെ എടിഎം കാർഡ് കൈക്കലാക്കിയാണ് പ്രേംനാഥ് പണം തട്ടിയത്. സെക്ഷൻ ഓഫീസിൽ സൂക്ഷിച്ചിരുന്ന വാച്ചർമാരുടെ എടിഎം കാർഡുകൾ ഉപയോഗിച്ച്, സെപ്റ്റംബർ ആറിന് ഇരുവരുടെയും അക്കൗണ്ടുകളിൽ നിന്ന് 1,500 രൂപ വീതം പ്രേനാഥ് പിൻവലിച്ചിരുന്നു.
പണം കാണാനില്ലെന്ന് കാട്ടി വാച്ചർമാർ നെല്ലിയാമ്പതി റേഞ്ച് ഓഫീസർക്ക് പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രേനാഥിനെതിരെ നടപടി സ്വീകരിച്ചത്.