ലോക ഗുസ്തി ചാമ്പ്യൻഷിപ്പ്: ആന്റിം പംഗലിന് വെങ്കലം, ഒളിമ്പിക്സ് ക്വാട്ട
Friday, September 22, 2023 7:43 AM IST
ബെൽഗ്രേഡ്: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ആന്റിം പംഗൽ. 53 കിലോ വിഭാഗത്തിൽ 16-6ന് യൂറോപ്യന്‍ ചാമ്പ്യനെയാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. വെങ്കല മെഡൽ നേട്ടത്തിനൊപ്പം ഒളിമ്പിക്സ് ക്വാട്ടയും താരം ഉറപ്പാക്കി.
ബെൽഗ്രേഡ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് പത്തൊമ്പതുകാരിയായ പംഗൽ നേടിയത്. അണ്ടര്‍ 20 ലോക ചാമ്പ്യനായി 2022, 23 വര്‍ഷങ്ങളിൽ പട്ടം നേടിയ താരം 2023 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിൽ വെള്ളിയും നേടിയിരുന്നു.