ചണ്ഡീഗഡ്: പാനിപ്പത്തില്‍ മോഷണ ശ്രമത്തിനിടെ 41കാരിയെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. അതിഥി തൊഴിലാളികളായ മൂന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്‌തെന്ന വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകമാണ് മറ്റൊരു ക്രൂരതയുടെ വാര്‍ത്തയും പുറത്ത് വരുന്നത്.

കൊല്ലപ്പെട്ട സ്ത്രീ മറ്റൊരു കുടുംബത്തിലുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

നാലു പേര്‍ ചേര്‍ന്നാണ് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്. ആയുധവുമായെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. കുടുംബാംഗങ്ങളെ ബന്ദിച്ച ശേഷം അക്രമികള്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയായിരുന്നു.

അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. സംഭവത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ട്.