പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കി
വെബ് ഡെസ്ക്
Friday, September 22, 2023 1:26 AM IST
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ സമ്മേളനം ഒരു ദിവസം മുന്‍പേ അവസാനിച്ചു. ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്കു 33 ശതമാനം സീറ്റു സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗിത ബില്‍ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും പാസാക്കിയതിന് പിന്നാലെയാണ് സമ്മേളനം വെട്ടിച്ചുരിക്കിയതായി അറിയിച്ചത്.
215 പേര് അനുകൂലിച്ച വോട്ടെടുപ്പില്‍, ബില്ലിനെ എതിര്‍ത്ത് ആരും രംഗത്തുവന്നില്ല. രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്റെ നിര്‍ണായക ചുവടുവയ്പാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ പകുതി സംസ്ഥാന നിയമസഭകള്‍ കൂടി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഇതു പാസാക്കിയ ശേഷമേ ബില്‍ നിയമമാകൂ.
നിയമം പ്രാബല്യത്തിലായാലും 2027ലെ അടുത്ത സെന്‍സസിനും അതിനു ശേഷമുള്ള ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിനു ശേഷം മാത്രമേ വനിതാ സംവരണം നടപ്പിലാകൂ.