ബം​ഗ​ളൂ​രു: ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ല്‍ രാ​ത്രി അ​വ​സാ​നി​ച്ച​തോ​ടെ ച​ന്ദ്ര​യാ​ന്‍-3 ദൗ​ത്യം ഉ​ണ​രു​മോ എ​ന്ന​റി​യാ​നു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ് ശാ​സ്ത്ര​ലോ​കം. ച​ന്ദ്രന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ല്‍ സൂ​ര്യ​നു​ദി​ച്ചെ​ങ്കി​ലും പ​ക​ലി​ന് ചൂ​ടും വെ​ളി​ച്ച​വും കൂ​ടി​യാ​ല്‍ മാ​ത്ര​മേ റോ​വ​റി​ലെ​യും ലാ​ന്‍​ഡ​റി​ലെ​യും സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കൂ.

ഈ ​മാ​സം ര​ണ്ടി​നാ​ണ് പ്ര​ഗ്യാ​ന്‍ റോ​വ​ര്‍ ഉ​റ​ക്ക​ത്തി​ലേ​ക്ക് പോ​യ​ത്. നാ​ലി​ന് രാ​വി​ലെ എ​ട്ടി​നാ​ണ് ച​ന്ദ്ര​യാ​ന്‍-3 വി​ക്രം ലാ​ന്‍​ഡ​റും സ്ലീ​പ്പ് മോ​ഡി​ലേ​ക്ക് മാ​റി​യ​ത്. ഇ​രു​പേ​ട​ക​ങ്ങ​ളെ​യും പു​നഃ​പ്ര​വ​ര്‍​ത്തി​ക്കു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ല, എ​ങ്കി​ലും ലാ​ന്‍​ഡ​റും റോ​വ​റും പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഐ​എ​സ്ആ​ര്‍​ഒ.

ലാ​ന്‍​ഡ​റോ റോ​വ​ര്‍ മൊ​ഡ്യൂ​ളു​ക​ളോ ഉ​ണ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്; പ​ക്ഷേ അ​ങ്ങ​നെ വ​ന്നാ​ലും അ​തി​നെ പൂ​ര്‍​ണ​മാ​യി പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്നു​വ​രി​ല്ല.

ന്യൂ​ക്ലി​യ​ര്‍ ഹീ​റ്റിം​ഗ് സം​വി​ധാ​ന​മൊ​ന്നു​മി​ല്ലാ​തെ ചാ​ന്ദ്ര രാ​ത്രി​യി​ലെ അ​തി​ശൈ​ത്യം അ​തി​ജീ​വി​ക്കാന്‍ ലാ​ന്‍​ഡ​റി​നാ​യാ​ല്‍ ഇ​ന്ത്യ​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ മി​ക​വി​ന്‍റെ സാ​ക്ഷ്യ​മാ​കും. ശി​വ​ശ​ക്തി പോ​യി​ന്‍റ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ലാ​ന്‍​ഡിം​ഗ് സ്ഥാ​ന​ത്ത് സൂ​ര്യ​ന്‍ ഉ​ദി​ച്ചു ക​ഴി​ഞ്ഞു.

പ​ക്ഷേ ലാ​ന്‍​ഡ​റി​ന്‍റെ സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍​ക്ക് ഊ​ര്‍​ജ്ജോ​ത്പാ​ദ​നം ന​ട​ത്താ​ന്‍ ആ​വ​ശ്യ​മാ​യ അ​ത്ര പ്ര​കാ​ശ​വും ചൂ​ടും എ​ത്താ​ന്‍ കാ​ത്തി​രി​ക്ക​ണം. ഈ ​മാ​സം 22 ആ​കു​മ്പോ​ഴേ​ക്കും സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് ഇ​സ്രൊയുടെ ക​ണ​ക്കു​കൂ​ട്ട​ല്‍.

പൂ​ര്‍​ണ​മാ​യും ഉ​ണ​ര്‍​ന്നാ​ല്‍ ലാ​ന്‍​ഡ​റി​നും റോ​വ​റി​നും കു​റ​ഞ്ഞ​ത് 14 ഭൗ​മ​ദി​ന​ങ്ങ​ളെ​ങ്കി​ലും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധി​ക്കും. അ​ങ്ങ​നെ​വ​ന്നാ​ല്‍ അ​വ വീ​ണ്ടും ഗ്രൗ​ണ്ട് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് പു​തി​യ വി​വ​ര​ങ്ങ​ള്‍ എ​ത്തി​ക്കും. അ​ത് ശാ​സ്ത്ര​രം​ഗ​ത്തി​ന് വ​ലി​യ നേ​ട്ട​മാ​കും.

ച​ന്ദ്ര​യാ​ന്‍-3 ഇ​തി​നോ​ട​കം ത​ന്നെ പ​ല നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ളും ന​ല്‍​കി​ക്ക​ഴി​ഞ്ഞു. ചാ​സ്തേ (ച​ന്ദ്രന്‍റെ​ ഉ​പ​രി​ത​ല തെ​ര്‍​മോ​ഫി​സി​ക്ക​ല്‍ പ​രീ​ക്ഷ​ണം) ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ മ​ണ്ണി​ന്‍റെ താ​പ​നി​ല​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രു​ന്നു.

ജൂ​ലൈ 14ന് ​ശ്രീ​ഹ​രി​ക്കോ​ട്ട സ​തീ​ഷ്ധ​വാ​ന്‍ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നാ​ണ് ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​നെ ല​ക്ഷ്യ​മാ​ക്കി കു​തി​ച്ചു​യ​ര്‍​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം 23ന് ​വൈ​കി​ട്ട് 6.04 ന് ​ആ​യി​രു​ന്നു റോ​വ​ര്‍ അ​ട​ക്കം ചെ​യ്ത ലാ​ന്‍​ഡ​ര്‍ പേ​ട​കം ച​ന്ദ്രന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ല്‍ സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ് ന​ട​ത്തി​യ​ത്.

ഇ​തോ​ടെ ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ല്‍ ഒ​രു ബ​ഹി​രാ​കാ​ശ പേ​ട​കം ഇ​റ​ക്കു​ന്ന ആ​ദ്യ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റിയിരുന്നു.