ഒട്ടാവ: കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍വാദി നേതാവ് കൊല്ലപ്പെട്ടു. സുഖ ദുന്‍ഖെ എന്നറിയപ്പെടുന്ന സുഖ്ദൂല്‍ സിംഗ് ആണ് വെടിയേറ്റ് മരിച്ചത്.

ഖാലിസ്ഥാന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇന്ത്യയിലെ വിവിധ കേസുകളില്‍ പ്രതിയാണ് സുഖ ദുന്‍ഖെ. ഇയാളെ വിട്ടുതരണമെന്ന് നേരത്തെ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ ഇന്ത്യയില്‍നിന്ന് കാനഡയിലേക്ക് പോയത് വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണെന്നാണ് സൂചന.

നേരത്തേ ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഇന്ത്യ- കാനഡ ബന്ധം വഷളായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഖലിസ്ഥാന്‍വാദി നേതാവ് കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവരുന്നത്.

നിജ്ജാറിന്‍റെ കൊലപാതകം രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഉണ്ടായതാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കാനേഡിയന്‍ പ്രസിഡന്‍റ് ജസ്റ്റീന്‍ ട്രൂഡോ പാര്‍ലമെന്‍റിൽ ആരോപിക്കുകയായിരുന്നു.