മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് യു.വിക്രമന് അന്തരിച്ചു
Thursday, September 21, 2023 9:39 AM IST
തിരുവനന്തപുരം: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സിപിഐ നേതാവുമായിരുന്ന യു.വിക്രമന്(66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
ജനയുഗം കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്, ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന് എന്നിവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുന്‍ മന്ത്രി എം.വി. രാഘവന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.