ദു​ബാ​യ്: ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​നം പു​റ​ത്തി​റ​ക്കി ഐ​സി​സി. ദി​ൽ ജ​ഷ​ൻ ബോ​ലെ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഔ​ദ്യോ​ഗി​ക ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ പ്രീ​തം ച​ക്ര​വ​ർ​ത്തി​യാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഐ​സി​സി ഗാ​നം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചു.

ബോ​ളി​വു​ഡ് ന​ട​ൻ ര​ണ്‍​വീ​ർ സിം​ഗാ​ണു ഗാ​ന​ത്തി​ലെ പ്ര​ധാ​ന​താ​രം. ഒ​പ്പം സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ്രീ​ത​വു​മു​ണ്ട്. ശ്ലോ​കെ ലാ​ൽ, സാ​വേ​രി വ​ർ​മ എ​ന്നി​വ​രാ​ണു ര​ച​ന. പ്രീ​തം, ന​കാ​ഷ് അ​സീ​സ്, ശ്രീ​രാ​മ ച​ന്ദ്ര, അ​മി​ത് മി​ശ്ര, ജോ​ണി​ത ഗാ​ന്ധി, ആ​കാ​ശ, ച​ര​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ അ​ഞ്ചു മു​ത​ൽ ന​വം​ബ​ർ 19 വ​രെ​യാ​ണ് ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യും ന്യൂ​സി​ല​ൻ​ഡും ഏ​റ്റു​മു​ട്ടും.

2011ലാ​ണ് അ​വ​സാ​ന​മാ​യി ഇ​ന്ത്യ​യി​ൽ​വ​ച്ച് ഏ​ക​ദി​ന ലോ​ക​ക​പ്പ് ന​ട​ന്ന​ത്. അ​ന്ന് ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക​യെ കീ​ഴ​ട​ക്കി ഇ​ന്ത്യ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടി​രു​ന്നു. ഒ​ക്ടോ​ബ​ർ എ​ട്ടി​ന്, ക​രു​ത്ത​രാ​യ ഓ​സ്ട്രേ​ലി​യ​ക്കെ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം.