യുപിയിൽ വ്യാപാരിയും മകനും വെടിയേറ്റു മരിച്ചു
Thursday, September 21, 2023 2:56 AM IST
അസംഗഢ്: വസ്ത്രവ്യാപാരിയെയും മകനെയും മോട്ടോർസൈക്കിളുകളിലെത്തിയ അജ്ഞാതർ വെടിവച്ചു കൊന്നു. റഷീദ് അഹമ്മദ് (55), ഷൊഹൈബ് (22) എന്നിവരാണു കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ എട്ടിന് ശാരദ മാർക്കറ്റിലെ ഷോപ്പ് വൃത്തിയാക്കുന്നതിനിടെ മൂന്നു മോട്ടോർസൈക്കിളുകളിലെത്തിയവർ കടയ്ക്കുള്ളിലേക്ക് ഇരച്ചുകയറി ഇരുവർക്കും നേർക്കു വെടിയുതിർക്കുകയായിരുന്നു.
റഷീദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഷൊഹൈബിനെ പിന്തുടർന്ന അക്രമികൾ വീണ്ടും വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും മുൻവൈരാഗ്യമാണ് കൊലയ്ക്കുപിന്നിലെന്നു കരുതുന്നതായും പോലീസ് പറഞ്ഞു.