താനൂര്‍ ബോട്ടപകടം: സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജി മാറ്റി
Thursday, September 21, 2023 12:22 AM IST
കൊച്ചി: താനൂര്‍ ബോട്ടപകടത്തെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജി ഒക്ടോബര്‍ 26ലേക്കു മാറ്റി. ചീഫ് ജസ്റ്റീസ് ആശിഷ് ജെ. ദേശായി, ജസ്റ്റീസ് വി.ജി. അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മേയ് ഏഴിനാണ് മലപ്പുറം താനൂരില്‍ ബോട്ട് മറിഞ്ഞു കുട്ടികള്‍ ഉള്‍പ്പെടെ 22 പേര് മരിച്ചത്.
സംഭവത്തില്‍ സമഗ്ര റിപ്പോര്‍ട്ട് തയാറാക്കി നല്കാന് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുമ്പ് നടന്ന ദുരന്തങ്ങളില്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന അഡ്വ. വിന്‍സെന്റ് പാനിക്കുളങ്ങര ഉൾപ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തുടര്‍ന്ന് മുന്‍ അന്വേഷണ റിപ്പോര്‍ട്ടുകളില്‍ സ്വീകരിച്ച നടപടിയടക്കം വിശദീകരിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.