കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായി ബന്ധം; പട്ടിക പുറത്തുവിട്ട് എന്‍ഐഎ
Wednesday, September 20, 2023 8:25 PM IST
ന്യൂഡൽഹി: കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായി ബന്ധമുള്ളവരുടെ പട്ടിക പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). 43 പേരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്.
ലോറൻസ് ബിഷ്ണോയ്, ജസ്ദീപ് സിംഗ്, കാല ജാതേരി(സന്ദീപ്), വീരേന്ദർ പ്രതാപ്(കാല റാണ), ജോഗീന്ദർ സിംഗ് തുടങ്ങിയവരുടെ ചിത്രങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇവരിൽ പലരും കാനഡയിലാണുള്ളത്.
ഇവരുടെ സ്വത്തുക്കളെക്കുറിച്ചും വസ്തുവകകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ജനങ്ങളോട് എന്‍ഐഎ ആവശ്യപ്പെട്ടു.
ഇവര്‍ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങള്‍, വ്യവസായം, മറ്റ് ആസ്തികള്‍, സുഹൃത്തുക്കളും ബന്ധുക്കളും വഴി നിയന്ത്രിക്കുന്ന വ്യവസായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് നിര്‍ദേശം. വിവരങ്ങള്‍ കൈമാറാനുള്ള വാട്സാപ് നമ്പറും നല്‍കിയിട്ടുണ്ട്
ഖാലിസ്ഥാൻ വിഘടനവാദി നേങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. പ്രസ്താവനക്ക് പിന്നാലെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം വഷളായിരുന്നു.
രണ്ടു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. ട്രൂഡോയുടെ ആരോപണങ്ങള്‍ ഇന്ത്യയും തള്ളിക്കളഞ്ഞു.