തി​രു​വ​ന​ന്ത​പു​രം: ത​നി​ക്ക് നേ​രെ ജാ​തീ​യ വേ​ർ​തി​രി​വ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന അ​ഖി​ല കേ​ര​ള ത​ന്ത്രി സ​മാ​ജ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം ത​ള്ളി ദേ​വ​സ്വം വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ.

ക്ഷേ​ത്ര​ത്തി​ലെ ശു​ദ്ധാ​ശു​ദ്ധ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ണ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നി​ടെ വി​ള​ക്ക് നി​ല​ത്തു​വ​ച്ച് കൈ​മാ​റി​യ​തെ​ന്ന വി​ശ​ദീ​ക​ര​ണം മ​ന്ത്രി ത​ള്ളി.

ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന പൂ​ജാ​രി ദേ​വ പൂ​ജ ക​ഴി​യു​ന്ന​ത് വ​രെ ആ​രെ​യും സ്പ​ർ​ശി​ക്കാ​റി​ല്ല എ​ന്ന പ്ര​സ്താ​വ​ന​യോ​ട്, ബാ​ക്കി ആ​ളു​ക​ളെ അ​ദ്ദേ​ഹം തൊ​ട്ടി​ല്ലേ​യെ​ന്നും അ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് പ​ണം വാ​ങ്ങാ​റി​ല്ലേ​യെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

ആ​ചാ​ര​പ്ര​കാ​ര​മു​ള്ള കാ​ര്യ​മാ​ണെ​ങ്കി​ൽ പൂ​ജ​യ്ക്കി​ടെ പൂ​ജാ​രി​ക്ക് പു​റ​ത്തി​റ​ക്കാ​ൻ സാ​ധി​ക്കു​മോ? അ​യി​ത്തം നി​ല​നി​ൽ​ക്ക​ണ​മെ​ന്നാ​ണ് ചി​ല​രു​ടെ ആ​ഗ്ര​ഹം. താ​ൻ ആ​രു​മാ​യും വ​ഴ​ക്ക് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

കോ​ട്ട​യ​ത്ത് ഭാ​ര​തീ​യ വേ​ല​ൻ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​നി​ടെ, കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ വേ​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ കൂ​ലി വ​ർ​ധ​ന​വ് മാ​ത്രം പോ​രെ​ന്നും സാ​മൂ​ഹ്യാ​ന്ത​രീ​ക്ഷ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​ര​ണ​മെ​ന്നും പ​റ​യു​ന്ന​തി​നി​ടെ​യാ​ണ് ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.