വിഴിഞ്ഞം കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്ന് മുഖ്യമന്ത്രി; തുറമുഖത്തിന്റെ ലോഗോയും പേരും പ്രകാശനം ചെയ്തു
Wednesday, September 20, 2023 12:11 PM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ലോഗോയും പേരും മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് തിരുവനന്തപുരം എന്നാണ് തുറമുഖത്തിന് പേരിട്ടത്.
വിഴിഞ്ഞം കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ അന്താരാഷ്ട്ര മറൈന്‍ ട്രാന്‍സ്ഷിപ്മെന്റ് രംഗത്ത് അനന്ത സാധ്യതകള്‍ നാടിന് തുറന്നുകിട്ടും.
നേരത്തേ പ്രഖ്യാപിച്ചതുപോലെ ഒക്ടോബര്‍ ആദ്യ വാരത്തോടെ ചരക്ക് കപ്പല്‍ വിഴിഞ്ഞം തുറമുഖത്തെത്തും. ഇത് എല്ലാ മലയാളികള്‍ക്കും സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.