ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
Tuesday, September 19, 2023 11:29 PM IST
എറണാകുളം: പെരുമ്പാവൂരിൽ വിൽപനയ്ക്കായി സൂക്ഷിച്ച ഒമ്പത് ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ആസാം മാരിഗൗൻ സ്വദേശി റബുൾ ഇസ്ലാം(37), ദുപാരിത്തുർ സ്വദേശി മക്സിദുൾ ഹഖ്(23) എന്നിവരാണ് പിടിയിലായത്.
പോഞ്ഞാശേരി മേഖലയിൽ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിനുള്ളിൽ ബാഗിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് ഹെറോയിൻ കണ്ടെത്തിയത്.
ആസാമിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്നും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപന നടത്താനായിരുന്നു പ്രതികളുടെ ശ്രമമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിൽ ഏഴായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു.