പ്രാങ്കിന്റെ മറവില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തു; യുവാക്കള്‍ അറസ്റ്റില്‍
Tuesday, September 19, 2023 11:03 AM IST
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ പ്രാങ്കിന്റെ മറവില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്ത രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ആനാവൂര്‍ സ്വദേശി മിഥുന്, പാലിയോട് സ്വദേശി കണ്ണന് എന്നിവരാണ് പിടിയിലായത്.
മുഖംമൂടി ധരിച്ചെത്തി സ്കൂള്‍ വിദ്യാര്‍ഥിനികളെ സമ്മതമില്ലാതെ സ്പര്ശിച്ചെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
രണ്ട് ദിവസംമുമ്പ് നെയ്യാറ്റിന്‍കര കോണ്‍വന്റ് റോഡില്‍വച്ചാണ് സംഭവം. ബൈക്കിലെത്തിയ മുഖം മൂടി ധരിച്ച സംഘം പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
ആൺകുട്ടികളെ എടുത്ത് പൊക്കിയ ഇവർ പെൺകുട്ടികളുടെ ദേഹത്ത് സ്പർശിച്ചു. ഇവർക്കൊപ്പമുള്ള മറ്റൊരു യുവാവ് ദൃശ്യങ്ങൾ കാമറയിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു.
സംഭവത്തിന്റെ സിടിടിവി ദൃശ്യങ്ങളടക്കം ചേര്‍ത്ത് നാട്ടുകാരാണ് പോലീസില്‍ പരാതി നല്‍കിയത്.