വാഹനാപകടം; 20 വജ്രഖനി ജീവനക്കാർ മരിച്ചു
Monday, September 18, 2023 4:31 AM IST
ജോഹനാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 20 വജ്രഖനി ജീവനക്കാർ മരിച്ചു. ഖനന ഭീമനായ ഡി ബിയേഴ്സിന്റെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്.
രാജ്യത്തെ ഏറ്റവും വലിയ വജ്ര ഖനികളിലൊന്നായ വെനീഷ്യ ഖനിയിൽ നിന്ന് ജീവനക്കാരെ കൊണ്ടുപോയ ബസാണ് അപകടത്തിൽപ്പെട്ടതെന്ന് ലിംപോപോ പ്രവിശ്യയിലെ ഒരു ഗതാഗത ഉദ്യോഗസ്ഥൻ പറഞ്ഞു. അപകടകാരണം സ്ഥിരീകരിച്ചിട്ടില്ല.
ബോട്സ്വാനയുടെയും സിംബാബ്വെയുടെയും അതിർത്തിയോട് ചേർന്നുള്ള വെനീഷ്യ ഖനി 30 വർഷത്തിലേറെയായി ഡി ബിയേഴ്സ് ഗ്രൂപ്പിന്റെ കീഴിലാണ്. തദ്ദേശീയർ ഉൾപ്പെടെ 4,300-ലധികം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.