പാലക്കാട്ട് വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു
Sunday, September 17, 2023 11:27 PM IST
പാലക്കാട്: ചെർപ്പുളശേരിയിൽ പേവിഷബാധ മൂലം വീട്ടമ്മ മരിച്ചു. വടക്കൻ വെള്ളിനേഴി എർളയത്ത് ലത(53) ആണ് മരിച്ചത്.
ഓഗസ്റ്റ് 28-നാണ് ലതയെ ഇവരുടെ വീട്ടിൽ സ്ഥിരമായി എത്തുന്ന തെരുവുനായ കടിച്ചത്. മൂക്കിന് സമീപം കടിയേറ്റെങ്കിലും ലത ചികിത്സ തേടുകയോ പേവിഷ പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.
ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് ഇവരെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയാണ് ലത മരണപ്പെട്ടത്.