ശാന്തിനികേതൻ യുണെസ്കോ പൈതൃക പട്ടികയിൽ
Sunday, September 17, 2023 8:41 PM IST
കോൽക്കത്ത: രബീന്ദ്രനാഥ ടാഗോറിന്റെ കൈയൊപ്പ് പതിഞ്ഞ ശാന്തിനികേതൻ യുണെസ്കോ പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടംനേടി.
പശ്ചിമ ബംഗാളിലെ ഭീർഭൂം ജില്ലയിലുള്ള ശാന്തിനികേതൻ പൈതൃക പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയതായി ഇന്ന് ഉച്ചയോടെയാണ് യുണെസ്കോ എക്സിലൂടെ അറിയിച്ചത്.
സമഭാവനയോടെയുള്ള കലാപഠനത്തിനായി 1901-ലാണ് ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ചത്. പിന്നീട് ശാന്തിനികേതൻ കാമ്പസിലെ വിശ്വഭാരതി പഠനശാല ലോകപ്രശസ്തമായ സർവകലാശാലയായി വളരുകയായിരുന്നു.