കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
Saturday, September 16, 2023 1:15 PM IST
തിരുവനന്തപുരം: വിഴിഞ്ഞത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പൊഴിയൂർ സ്വദേശി അരുൾ ദാസാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. കട്ടമരത്തിലാണ് ഇദ്ദേഹം മീൻ പിടിക്കാൻ പോയത്. മീൻ പിടിക്കുന്നതിനിടയിൽ കട്ടമരം മറിയുകയായിരുന്നു.
കോസ്റ്റൽ പോലീസെത്തി ഇയാളെ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.