വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റു; അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞു
Saturday, September 16, 2023 9:08 AM IST
പാലക്കാട്: അട്ടപ്പാടി താഴെ അബ്ബനൂരിൽ കാട്ടാന ചരിഞ്ഞു. കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റിൽ നിന്നും ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അബ്ബനൂരിലെ ജനവാസ മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാനയുടെ സാന്നിധ്യം പതിവായിരുന്നു.
വൈദ്യുതി ലൈൻ താഴ്ന്ന് നിന്നതാണ് അപകട കാരണമെന്നാണ് വിവരം. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.