മലന് സെഞ്ചുറി; ഇംഗ്ലണ്ടിന് 100 റൺസിന്റെ ജയം, പരമ്പര
Saturday, September 16, 2023 2:44 AM IST
ലണ്ടൻ: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 100 റൺസിന്റെ മിന്നും ജയം. ഇംഗ്ലണ്ട് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 38.2 ഓവറിൽ 211 റൺസിൽ എല്ലാവരും പുറത്തായി. ജയത്തോടെ നാലു മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി.
ഓപ്പണർ ഡേവിഡ് മലന്റെ സെഞ്ചുറി മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ എടുത്തത്. 114 പന്തിൽ മൂന്നു സിക്സും 14 ഫോറും സഹിതം 127 റൺസെടുത്ത് മലൻ പുറത്തായി. കിവീസിനായി രച്ചിൻ രവീന്ദ്ര നാലു വിക്കറ്റ് നേടി.
312 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിനെ ഇംഗ്ലീഷ് ബൗളർമാർ വരിഞ്ഞുകെട്ടി. രച്ചിൻ രവീന്ദ്ര (48 പന്തിൽ 61) ബാറ്റ് കൊണ്ടും പോരാടിയെങ്കിലും വിജയം നേടാനായില്ല. ഇംഗ്ലണ്ടിനായി മൊയിൻ അലി നാലു വിക്കറ്റ് നേടി.