കാസർഗോട്ട് 240 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
Friday, September 15, 2023 7:59 AM IST
മഞ്ചേശ്വരം: കർണാടകയിൽ നിന്ന് കാറിൽ കടത്താൻ ശ്രമിച്ച 240 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. കാസർഗോഡ് മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിൽ വച്ചാണ് ഇവ പിടികൂടിയത്.
സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കാസർഗോഡ് ഉളിയത്തടുക്ക സ്വദേശി കെ. അൻവർ അലി, ചെർക്കള സ്വദേശി ബി. മൊയ്തു എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനവും പിടിച്ചെടുത്തു.