ചെ​ന്നൈ: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ കു​റ്റ​വാ​ളി​ക​ൾ​ക്ക് ശ്രീ​ല​ങ്ക​യി​ലേ​ക്ക് മ​ട​ങ്ങാം. ഇ​തു സം​ബ​ന്ധി​ച്ച് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ കേ​ന്ദ്രം നി​ല​പാ​ട​റി​യി​ക്കു​ക​യാ​യി​രു​ന്നു. മു​രു​ക​ൻ, ശാ​ന്ത​ൻ, ജ​യ​കു​മാ​ർ, റോ​ബ​ർ​ട്ട്‌ പ​യ​സ് എ​ന്നി​വ​രെ​യാ​ണ് ശ്രീ​ല​ങ്ക​യി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ന്ന​ത്.

മു​രു​ക​ന്‍റെ ഭാ​ര്യ ന​ളി​നി ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് മ​റു​പ​ടി. ജ​യി​ൽ​മോ​ചി​ത​രാ​യ ശേ​ഷ​വും ഇ​വ​ർ ഇ​ന്ത്യ​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ തി​രു​ചി​ര​പ്പ​ള്ളി​യി​ലെ പ്ര​ത്യേ​ക ക്യാ​ന്പി​ലാ​ണ് നാ​ല് പേ​രും ക​ഴി​യു​ന്ന​ത്. ഇ​വ​ർ‌​ക്കാ​ണ് ശ്രീ​ല​ങ്ക​യി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ന​ളി​നി അ​ട​ക്ക​മു​ള്ള ആ​റ് പ്ര​തി​ക​ളും ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാ​ണ് ജ​യി​ൽ മോ​ചി​ത​രാ​യ​ത്.