കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ൽ എം​ഡി​എം​എ കൈ​വ​ശം വ​ച്ച യു​വാ​വും യു​വ​തി​യും പി​ടി​യി​ൽ. പ​ച്ചാ​ളം ഷ​ൺ​മു​ഖ​പു​രം സ്വ​ദേ​ശി വി​ഷ്ണു സ​ജ​ന​ൻ(25), ഞാ​റ​ക്ക​ൽ എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി ആ​തി​ര(22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ട​പ്പ​ള്ളി അ​മൃ​ത ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​ള്ള ഓ​റ​ഞ്ച് ബേ ​ലോ​ഡ്ജി​ൽ നി​ന്നാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നും 1.75 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.

കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. ശ​ശി​ധ​ര​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ എ​സി​പി സി. ​ജ​യ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.