കെ. ​ബാ​ബു​വി​ന് തി​രി​ച്ച​ടി; തൃ​പ്പൂ​ണി​ത്തു​റ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് തു​ട​രാ​മെ​ന്ന് സു​പ്രീംകോ​ട​തി
കെ. ​ബാ​ബു​വി​ന് തി​രി​ച്ച​ടി; തൃ​പ്പൂ​ണി​ത്തു​റ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് തു​ട​രാ​മെ​ന്ന് സു​പ്രീംകോ​ട​തി
Tuesday, September 12, 2023 5:41 PM IST
ന്യൂ​ഡ​ൽ​ഹി: 2021-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​ബാ​ബു മ​ത​ചി​ഹ്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്ന കേ​സി​ൽ ഹൈ​ക്കോ​ട​തി​യി​ൽ വാ​ദം തു​ട​രാ​മെ​ന്ന് സു​പ്രീംകോ​ട​തി.

മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എം. ​സ്വ​രാ​ജ് ന​ൽ​കി​യ കേ​സ് തു​ട​രാ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ബാ​ബു ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​യാ​ണ് സു​പ്രീംകോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഹ​ര്‍​ജി​ക്കാ​ര​നാ​യ ബാ​ബു കേ​സ് അ​ന​ന്ത​മാ​യി നീ​ട്ടു​ക​യാ​ണെ​ന്ന് സ്വ​രാ​ജ് നേ​ര​ത്തെ സു​പ്രീംകോ​ട​തി​യി​ല്‍ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു. ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം അ​നു​സ​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് ആ​റ് മാ​സ​ത്തി​ന​കം കേ​സ് തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്നും സ്വ​രാ​ജ് കോ​ട​തി​യി​ല്‍ അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്.


ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് അ​യ്യ​പ്പ​ന്‍റെ ചി​ത്ര​മു​ള്ള വോ​ട്ടേ​ഴ്‌​സ് സ്ലി​പ് ബാ​ബു വി​ത​ര​ണം ചെ​യ്‌​തെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ത്തി​യാ​ണ് സ്വ​രാ​ജ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ കൃ​ത്രി​മ​മാ​യ രേ​ഖ​ക​ളാ​ണ് സ്വ​രാ​ജ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ​തെ​ന്നാ​ണ് ബാ​ബു​വി​ന്‍റെ വാ​ദം.
Related News
<