റാഗിംഗ്; പത്ത് എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ
Tuesday, September 12, 2023 7:10 AM IST
ഹൈദരാബാദ്: ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത പത്ത് എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ.
തെലുങ്കാനയിലെ ഗാന്ധി മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കെതിരെയാണ് നടപടി. ഒരു വർഷത്തേക്കാണ് ഇവരെ സസ്പെൻഡ് ചെയ്തത്.
സംഭവത്തെക്കുറിച്ച് ജൂനിയർ വിദ്യാർഥികൾ ന്യൂഡൽഹിയിലെ യുജിസിയുടെ റാഗിംഗ് വിരുദ്ധ സമിതിയിൽ പരാതിപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സമിതി സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.