ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പുതുക്കാനുള്ള അവസാന തീയതി നീട്ടി. സെപ്റ്റംബര്‍ 14 എന്നത് ഡിസംബര്‍ 14ലേക്ക് നീട്ടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ അപ്‌ഡേഷനായി തിരക്ക് വര്‍ധിച്ചതോടെയാണ് തീയതി നീട്ടിയത്. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

ഇതോടെ യുഐഡിഎഐ പോര്‍ട്ടല്‍ വഴി ഡിസംബര്‍ 14 വരെ സൗജന്യമായി ആധാര്‍ വിവരങ്ങള്‍ പുതുക്കാം. സംശയ ദൂരീകരണത്തിനായി യുഐഡിഎഐയുടെ ഔദ്യോഗിക പോര്‍ട്ടല്‍ സന്ദര്‍ശിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

പത്തു വര്‍ഷം കൂടുമ്പോള്‍ ആധാര്‍ വിവരങ്ങള്‍ പുതുക്കണമെന്നാണ് കേന്ദ്രത്തിന്‍റെ ചട്ടം. പ്രധാന തിരിച്ചറിയല്‍ രേഖയായി ആധാറാണ് സ്വീകരിക്കുന്നത് എന്നതിനാല്‍ വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യണമെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.