കൂ​ട്ടി​ക്ക​ൽ: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. കൂ​ട്ടി​ക്ക​ൽ ക​ട​വു​ക​ര സാ​ദി​ക്കി​നാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ജോ​ലി ക​ഴി​ഞ്ഞു രാ​ത്രി 9.30 ഓ​ടെ വെ​ട്ടി​കാ​ന​ത്തു​ള്ള വീ​ട്ടി​ലേ​ക്കു സ്‌​കൂ​ട്ട​റി​ൽ പോ​കും വ​ഴി കൂ​ട്ടി​ക്ക​ൽ - എ​ന്ത​യാ​ർ റോ​ഡി​ലാ​യി​രു​ന്നു കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

യാ​ത്ര​മ​ധ്യ റോ​ഡി​ന് കു​റു​കെ ചാ​ടി​യ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ സ്‌​കൂ​ട്ട​റി​ൽ നി​ന്നു യു​വാ​വ് മ​റി​ഞ്ഞു വീ​ഴു​ക​യും കാ​ലി​നും കൈ​യ്ക്കും മു​റി​വേ​ൽ​ക്കു​ക​യും ചെ​യ്തു.