ഓ​ണ​ല​ഹ​രി; ഓ​ണം ഡ്രൈ​വി​ല്‍ പി​ടി​ച്ച​ത് 3.25 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന്
ഓ​ണ​ല​ഹ​രി; ഓ​ണം ഡ്രൈ​വി​ല്‍ പി​ടി​ച്ച​ത് 3.25 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന്
Sunday, September 10, 2023 7:22 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണം സ്പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 10469 കേ​സു​ക​ള്‍‌. ഇ​തി​ല്‍ 833 കേ​സു​ക​ള്‍ മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും 1851 എ​ണ്ണം അ​ബ്കാ​രി കേ​സു​ക​ളു​മാ​ണ്.

മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ 841 പേ​രും അ​ബ്കാ​രി കേ​സു​ക​ളി​ല്‍ 1479 പേ​രും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് ആ​റി​ന് ആ​രം​ഭി​ച്ച ഓ​ണം സ്പെ​ഷ​ല്‍ ഡ്രൈ​വ് സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​നാ​ണ് അ​വ​സാ​നി​ച്ച​ത്. 3.25 കോ​ടി രൂ​പ വി​ല വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് പി​ടി​ച്ച​ത്.

ഏ​റ്റ​വു​മ​ധി​കം മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് എ​റ​ണാ​കു​ളം (92), കോ​ട്ട​യം (90), ആ​ല​പ്പു​ഴ (87) ജി​ല്ല​ക​ളി​ലാ​ണ്. കു​റ​വ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ (8 കേ​സു​ക​ള്‍). അ​ബ്കാ​രി കേ​സു​ക​ള്‍ ഏ​റ്റ​വു​മ​ധി​കം പാ​ല​ക്കാ​ട് (185), കോ​ട്ട​യം (184) ജി​ല്ല​ക​ളി​ലും കു​റ​വ് വ​യ​നാ​ട് (55), ഇ​ടു​ക്കി (81 കേ​സു​ക​ള്‍) ജി​ല്ല​ക​ളി​ലു​മാ​ണ്.


സം​സ്ഥാ​ന​ത്താ​കെ പു​ക​യി​ല സം​ബ​ന്ധി​ച്ച 7785 കേ​സു​ക​ളി​ലാ​യി 15.56 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. 2203 കി​ലോ പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ച​ത്. ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി 409.6 ഗ്രാം ​എം​ഡി​എം​എ, 77.64 ഗ്രാം ​ഹെ​റോ​യി​ന്‍‌, 9 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​ര്‍‌, 8.6 ഗ്രാം ​ഹാ​ഷി​ഷ്, 32.6 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍, 83 ഗ്രാം ​മെ​താം​ഫെ​റ്റ​മി​ന്‍, 50.84 ഗ്രാം ​നൈ​ട്രോ​സെ​ഫാം ഗു​ളി​ക​ക​ള്‍‌, 2.8ഗ്രാം ​ട്രെ​മ​ഡോ​ള്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

194.46 കി​ലോ ക​ഞ്ചാ​വ്, 310 ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ എ​ന്നി​വ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ബ്കാ​രി കേ​സു​ക​ളി​ല്‍ 1069.1 ലി​റ്റ​ര്‍ ചാ​രാ​യം, 38311 ലി​റ്റ​ര്‍ വാ​ഷ്, 5076.32 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ മ​ദ്യം, 585.4 ലി​റ്റ​ര്‍ വ്യാ​ജ​മ​ദ്യം, 1951.25 ലി​റ്റ​ര്‍ അ​ന്യ സം​സ്ഥാ​ന മ​ദ്യം എ​ന്നി​വ​യും പി​ടി​ച്ചി​ട്ടു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<