രാജസ്ഥാനില്‍ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതി വ്യാജമെന്ന് പോലീസ്
Sunday, September 10, 2023 12:33 PM IST
ജയ്പൂര്‍: രാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിന് ശേഷം അക്രമികള്‍ തല്ലിച്ചതച്ചെന്ന സ്ത്രീയുടെ പരാതി വ്യജമെന്ന് പോലീസ്. ബില്‍വാര സ്വദേശിയായ സ്ത്രീ നല്കിയ പരാതിയാണ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയത്.
യുവതി രണ്ട് പേര്‍ക്കൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണ്. പിന്നീട് ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതോടെ തന്നെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന് പരാതി ഉന്നയിക്കുകയായിരുന്നു.
സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മൂവരെയും ചോദ്യം ചെയ്തതോടെയാണ് പരാതി വ്യാജമാണെന്ന് പോലീസിന് ബോധ്യമായത്.